ശ്രുതി പ്രകാശ്
ക്രിക്കറ്റ് ജീവിതത്തിനിടെ പല തവണ കാലിടറി പോയ താരമാണ് വിരാട് കോഹ്ലി. എന്നാല്‍, ഇപ്പോള്‍ കോഹ്ലിയുടെ ഉയര്‍ച്ച് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്തതിനുമപ്പുറമാണ്. കോഹ്ലി എന്താ അന്യഗ്രഹജീവിയാണോ എന്നാണ് ചോദ്യം? കോഹ്ലിയുടെ ബാറ്റിങില്‍ കാണികള്‍ കണ്ണ് തള്ളി നില്‍ക്കുകയാണ്.
മികച്ച ടെസ്റ്റ് കളിക്കാരന്‍, മികച്ച ഏകദിന കളിക്കാരന്‍., മികച്ച ടി20 കളിക്കാരന്‍, ഇംഗ്ലണ്ടിനെതിരേ കോഹ്ലി 27-ാം ഏകദിന സെഞ്ച്വറി നേടിയ ശേഷം മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കള്‍ വോണ്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്. കോഹ്ലി അന്യഗ്രഹത്തില്‍ നിന്നുള്ളയാളാണെന്നും മൈക്കള്‍ വോണ്‍ പറയുന്നു. കോഹ്ലി ഒരു സമ്പുര്‍ണ ബാറ്റ്സ്മാനാണെന്നാണ് മറ്റൊരു വിശേഷണം. ഇത് പറഞ്ഞത് മറ്റാരുമല്ല, മുന്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ ജെയിംസ് ടെയ്ലറാണ്.
കോഹ്ലിക്ക് ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. സച്ചിന്‍ ക്രിക്കറ്റ് ലോകത്ത് അറിയപ്പെടുന്നപോലെ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കോഹ്ലിക്കും സാധിക്കും. കോഹ്ലിയുടെ യുഗമാണ് ഇനി വരാനിരിക്കുന്നത്. പൂര്‍ണമായ ടെക്നിക്കും, പൊള്ളിക്കുന്ന കരുത്തും, ഫിറ്റ്നസും, പ്രതിസന്ധിഘട്ടങ്ങളിലെ മനസാന്നിധ്യവും കളിനയന്ത്രിക്കാനുള്ള അസാമാന്യ കഴിവുമാണ് കോഹ്ലിയെ മറ്റുള്ളവരില്‍നിന്നു വേറിട്ടു നിര്‍ത്തുന്നത്.
പല അവസരങ്ങളിലും കോഹ്ലി പതറിപ്പോയെങ്കിലും തളര്‍ന്നില്ല. ഇംഗ്ലണ്ടിനെതിരേ നേടിയ 122 റണ്‍സ് ചരിത്രം കുറിച്ച ഒന്നായിരുന്നു. സെഞ്ച്വറി നേടിയ ഉടന്‍ ക്രിസ്വോക്സിന്റെ സ്ലോബോള്‍ സിക്സിനു പറത്തിയ കോഹ്ലിയുടെ ഷോട്ട് ഈ കാലഘട്ടത്തിലെ ജോട്ട് എന്നാണ് ഒരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചത്. സാങ്കേതികത്തികവും സൗന്ദര്യവും മനോഭാവവും അഭിലാഷവും കരുത്തും എല്ലാം ഒത്തിണങ്ങിയ അപൂര്‍വ പ്രതിഭാസമായാണു കോഹ്ലിയെ കാണുന്നത്.
Post Your Comments