മദ്യപാനം പൗരന്റെ മൗലികാവശമല്ലെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് അനൂപ് എം.എസ് എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധി. മദ്യം നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വകുപ്പുകളൊന്നും അബ്കാരി നിയമത്തിലില്ലെന്നും അനൂപ് വാദിച്ചു. കേരള സര്‍ക്കാരിന്റെ മദ്യനിരോധനം സുപ്രീം കോടതി അംഗീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് നേരത്തെ സിംഗിള്‍ ബെഞ്ച് വിധി ഉണ്ടായതിനെത്തുടര്‍ന്നാണ് ഇദ്ദേഹം ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്.
ജസ്റ്റിസുമാരായ രാമചന്ദ്ര മേനോന്‍, ദാമ ശേഷാദ്രി നായിഡു എന്നിവരടങ്ങുന്ന ബെഞ്ച് 45 പേജ് വരുന്ന ഹർജിയിൽ മദ്യനയത്തെപ്പറ്റി സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. മദ്യം കഴിക്കുക എന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന് ജസ്റ്റിസ് ദാമ ശേഷാദ്രി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 21ന് കീഴില്‍ വരുന്ന മൗലികവകാശങ്ങള്‍ക്ക് വിവിധ ഭരണഘടന കോടതികള്‍ പുരോഗമനപരവും വിശാലവുമായ നിര്‍വചനങ്ങളാണ് നല്‍കിയിരിക്കുന്നതെന്നും ശേഷാദ്രി വ്യക്തമാക്കി. നൊബേല്‍ സമ്മാന ജേതാവ് ബോബ് ഡില്ലന്റെ വരികള്‍ ഉദ്ദരിച്ചാണ് ജസ്റ്റിസ് ശേഷാദ്രി നായ്ഡു വിധിപ്രസ്താവം അവസാനിപ്പിച്ചത്.
കേരളത്തിൽ മദ്യത്തിന് ചരിത്രപരവും മതപരവുമായ പ്രാധാന്യമുണ്ടെന്ന് അനൂപ് വാദിച്ചു. ചില ക്ഷേത്രങ്ങളില്‍ ചടങ്ങുകളുടെ ഭാഗമായി മദ്യം ഉപയോഗിക്കാറുണ്ട്. മദ്യനിരോധനം ഇത്തരം ചടങ്ങുകളെ ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാര്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് മദ്യം നിരോധിച്ചതെന്ന് അനൂപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ലെഗിത് കോട്ടക്കല്‍ വാദിച്ചു. വ്യക്തികള്‍ എന്ത് കഴിക്കണം എന്ത് കുടിക്കണം എന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ബാലിശമായ ആവശ്യമാണ് പരാതിക്കാരന്‍ ഹര്‍ജിയിലൂടെ ഉന്നയിച്ചിരിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
Post Your Comments