കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് 35കാരിയായ യുവതിക്ക് ഗ്രാമവാസികളുടെ ശിക്ഷ. യുവതിയെ ക്രൂരമായി തല്ലിയ ശേഷം നഗ്നയാക്കി നടത്തിച്ചു. പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായത്. കേസുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആറ് മാസത്തിന് ശേഷം യുവതി ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം ഉണ്ടായത്. യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും നഗ്നയായി നടത്തുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയതറിഞ്ഞ ഗ്രാമവാസികള്‍ യുവതിയെ വളയുകയായിരുന്നു. സമീപപ്രദേശത്തെ യുവാവുമായി അവിഹിതബന്ധം ആരോപിച്ചാണ് ആള്‍ക്കൂട്ടം യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ‘അവളെ കഴിയാവുന്നത്ര തല്ലുക’ എന്ന് ഒരു സ്ത്രീ പറയുന്നത് വീഡിയോയില്‍ കാണാൻ കഴിയും. യുവതിയെ മര്‍ദ്ദിച്ച ശേഷം ആള്‍ക്കൂട്ടം ഗ്രാമത്തിലൂടെ നഗ്നയാക്കി നടത്തിക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ഞായറാഴ്ച യുവതിയെ പൊലീസ് നാട്ടില്‍ തിരികെയെത്തിച്ചു. കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ റിമാന്‍ഡ് ചെയ്തതായി അറിയിച്ചു.
Post Your Comments