Latest NewsNews

കുട്ടികൾ കളിക്കാതിരുന്നാൽ സംഭവിക്കുന്നത്

ലോകം പുരോഗമിച്ചപ്പോൾ വളർന്നുവരുന്ന തലമുറയെക്കുറിച്ചു ചിന്തിക്കുന്നവർ കുറവാണ്. ടെലിവിഷനും മൊബൈലും ഇന്റെർനെറ്റുമൊക്കെ സജീവമായപ്പോൾ കൊച്ചു കുട്ടികൾ പഴയ രീതികളിൽ നിന്നെല്ലാം വ്യതിചലിച്ചു തുടങ്ങി. പലതരത്തിലുള്ള ഗെയിം വിരൽത്തുമ്പിൽ കിട്ടുമ്പോൾ എന്തിനു വെറുതെ വിയർത്തു കളിക്കണം എന്ന ചിന്താഗതിക്കാരായ കുട്ടികളാണേറെയും. കായികാദ്ധ്വാനമുള്ള കളികളിലൂടെ കുട്ടികൾക്ക് ധാരാളം ഗുണങ്ങൾ ലഭ്യമാകുന്നുണ്ട്. നല്ല ആരോഗ്യം ലഭിക്കാൻ ശരീരം വിയർത്തു കളിക്കുന്നത് നല്ലതാണ്. മുതിർന്നവരുടെ കാര്യത്തിലും അങ്ങനെ തന്നെ. മനസ്സും ശരീരവും ഒരുപോലെ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നത് ഇത്തരം കളികളിലൂടെയാണ്.

വെറുതെയിരുന്ന് ഗെയിം കളിക്കുന്ന കുട്ടികൾ ചെറുപ്പത്തിൽ തന്നെ രോഗങ്ങൾക്ക് അടിമപ്പെടേണ്ടി വരും എന്നതിൽ സംശയമില്ല. കൊച്ചുകുട്ടികളിൽ പലരും പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയ ജീവിതശൈലീരോഗങ്ങളുടെ പിടിയിൽ അകപ്പെടേണ്ടി വരുന്നതിന്റെ പ്രധാന കാരണക്കാർ യഥാർത്ഥത്തിൽ മാതാപിതാക്കൾ തന്നെയാണ്. കുട്ടികൾക്ക് ആവശ്യമായ നല്ല ഭക്ഷണം ഉണ്ടാക്കികൊടുക്കാനോ അവരെ കളിക്കാൻ പുറത്തേക്കു വിടാനോ മാതാപിതാക്കൾ തയ്യാറല്ല. വെറുതെയിരിക്കുമ്പോൾ എന്തെങ്കിലും കഴിക്കണം എന്നതൊരു ശീലമാക്കി മാറ്റിയെടുക്കുന്നവരാണ് കുട്ടികൾ.

Read Also : പ്ലാസ്റ്റിക് സ്‌ട്രോകൾ നിരോധിക്കരുത്: അമുൽ

ഗെയിമിനൊപ്പം ആഹാരവും അകത്താക്കുന്ന ഇവർക്ക് അവയുടെ ദഹന സമയത്തെപ്പറ്റിയോ വേണ്ട അധ്വാനത്തെപ്പറ്റിയോ അറിവില്ല. ഇലക്ട്രോണിക് ഉപകരണങ്ങൾക്കു മുമ്പിൽ സമയം ചെലവഴിക്കുന്ന കുട്ടികൾ ഫാസ്റ്റ് ഫുഡിന്റെ കൂടി അടിമകളായാൽ പിന്നെ പറയേണ്ടതില്ല. രോഗത്തെ വിളിച്ചു വരുത്തുന്ന രീതി ഇതുതന്നെയാണ്. സമയം ഇനിയും വൈകിയിട്ടില്ല. നാടൻ ഭക്ഷണം എന്ന് പറഞ്ഞു നടക്കാതെ അത് കുട്ടികൾക്കു ഉണ്ടാക്കികൊടുക്കാൻ ഇനിയെങ്കിലും മാതാപിതാക്കൾ ശ്രദ്ധിക്കണം. കൂടാതെ, അവരെ കൂടുതൽ സ്വതന്ത്രരായി പുറത്തേക്കുവിടുക അവർ കളിക്കട്ടെ. പൊണ്ണത്തടിയും രോഗങ്ങളുമില്ലാത്ത ഒരു പുതുതലമുറയെ ഇനിയെങ്കിലും വാർത്തെടുക്കേണ്ടത് അത്യാവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button