IndiaNews

മുതിർന്ന കോൺഗ്രസ് നേതാവും മകനും ബി.ജെ.പിയിലേക്ക്

ന്യൂഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ഡി തിവാരിയും മകന്‍ രോഹിത് ശേഖറും ബി.ജെ.പി യിൽ ചേരുന്നതായി റിപ്പോർട്ട്.മുന്‍ യു.പി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കൂടിയാണ് എന്‍.ഡി തിവാരി. മകന്‍ രോഹിത് ശേഖറിന് ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെപി സീറ്റ് ഉറപ്പ് നല്‍കിയതോടെയാണ് ഇത്തരമൊരു നിലപാട് മാറ്റമെന്നാണ് വിലയിരുത്തൽ.

നിയമപോരാട്ടത്തിനൊടുവിലാണ് രോഹിത് ശേഖറിനെ മകനായി തിവാരി അംഗീകരിച്ചത്. ഇതിനായി ഡി.എന്‍.എ പരിശോധന വരെ നടത്തിയിരുന്നു. കോടതി ഉത്തരവിന് പിന്നാലെ അദ്ദേഹം രോഹിത്തിന്റെ അമ്മ ഉജ്ജ്വല ശര്‍മ്മയെ ലക്‌നൗവില്‍ വച്ച് വിവാഹം കഴിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button