KeralaNews

വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന് എം.ടി രമേശും കെ.സുരേന്ദ്രനും

ന്യൂഡൽഹി : കേരളത്തിൽ നാലു ബി.ജെ.പി നേതാക്കൾക്കു വൈ കാറ്റഗറി സുരക്ഷനൽകുന്നു. ഇതിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണം പൂർത്തിയായി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.സുരേന്ദ്രൻ, എം ടി.രമേശ് എന്നിവർക്കാണ് ‘വൈ’ കാറ്റഗറി സുരക്ഷ നൽകുന്നത്.

സിആർപിഎഫ് ഉന്നതോദ്യോഗസ്ഥർ ബി.ജെ.പി നേതാക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസ്ഥാന ഇന്റലിജൻസ് വിഭാഗവുമായി ചർച്ചചെയ്തു. പക്ഷെ, സുരക്ഷ നൽകാമെന്ന കേന്ദ്രനിർദ്ദേശം നേരത്തേ നിരസിച്ചിരുന്നതായി ബി.ജെ.പി ജനറൽ സെക്രട്ടറിമാരായ കെ.സുരേന്ദ്രനും എം ടി.രമേശും വ്യക്തമാക്കി.

അതിനിടെ സുരക്ഷാ ചെലവുകൾ വ്യക്തിപരമായി വഹിക്കണമെന്ന വ്യവസ്ഥയിലും ചർച്ച തുടരുകയാണ്. ഈ സുരക്ഷ ചിലവുകൾ ബി.ജെ.പിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ ഏറ്റെടുക്കുമെന്നാണ് സൂചന. കുമ്മനവും കൃഷ്ണദാസും ഈ സുരക്ഷ ഏറ്റെടുക്കും. കനകമലയിൽ ഗൂഢാലോചന നടത്തിയതിനു പിടിയിലായവരെ ചോദ്യംചെയ്തതിൽ നിന്നു സുരക്ഷാ വിഭാഗങ്ങൾക്കു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നാലു ബിജെപി നേതാക്കൾക്കു സുരക്ഷ ശക്തമാക്കുന്നത്. ബിജെപി നേതാക്കളെ വധിച്ചു കേരളത്തിൽ വർഗീയ കലാപമുണ്ടാക്കാൻ ഭീകര സംഘടനകൾ പദ്ധതിയിട്ടതായാണു ചോദ്യം ചെയ്യലിൽ വെളിപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button