ഡൽഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന നടപടികള്‍ക്കും തുടക്കമായി. പശ്ചിമ ഉത്തര്‍പ്രദേശിലെ 73 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തുക. മാത്രമല്ല തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യത്തിന് ധാരണയായതായി റിപ്പോര്‍ട്ടുണ്ട്. അഖിലേഷ് യാദവ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
അതേസമയം, ഔദ്യോഗിക ഭാരവാഹിത്വം നഷ്ടപ്പെട്ട മുലായം സിങ് തിരിച്ചടിയുമായാണ് ക്യാമ്പ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ മുലായം കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്. ഇന്ന് തന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടായേക്കും. ഫെബ്രുവരി 11 മുതല്‍ ഏഴു ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 11 നാണ് വോട്ടെണ്ണല്‍.
Post Your Comments