സിഡ്നി : ദുരൂഹതകള്‍ അവശേഷിപ്പിച്ചു കൊണ്ട് മലേഷ്യന്‍ വിമാനം. അപ്രത്യക്ഷമായ വിമാനം എം.എച്ച് 370നെക്കുറിച്ച് ഒരു സൂചനയും ലഭിക്കാത്തതിനേത്തുടര്‍ന്ന് വിമാനത്തിനായുളള തിരച്ചില്‍ അധികൃതര്‍ അവസാനിപ്പിക്കുകയാണ്. ഓസ്ട്രേലിയന്‍ തീരത്തോടു ചേര്‍ന്ന് 46,000 ചതുരശ്രമൈല്‍ ചുറ്റളവിലാണ് വിമാനത്തിനായുളള തിരച്ചില്‍ നടന്നു വന്നിരുന്നത്. 239 യാത്രക്കാരും വിമാനജീവനക്കാരുമായി 2014 മാര്‍ച്ച് എട്ടിന് ക്വാലാലംപൂരില്‍ നിന്നും ചൈനയിലെ ബീജിംഗിലേക്കുളള യാത്രയ്ക്കിടെയാണ് എം.എച്ച് 370 ബോയിംഗ് വിമാനം അപ്രത്യക്ഷമാകുന്നത്.
മൗറീഷ്യസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും വിമാനത്തിന്റേതെന്നു സംശയിക്കുന്ന ഏതാനും അവശിഷ്ടങ്ങള്‍ ലഭിച്ചതൊഴികെ എം.എച്ച് 370 സംബന്ധിച്ച യാതൊരു വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല. നാളിതു വരെ 160 മില്ല്യണ്‍ ഡോളറാണ് വിമാനത്തിന്റെ തിരച്ചിലിനായി ചിലവഴിച്ചത്. ലഭ്യമായ എല്ലാ സാങ്കേതികവിദ്യകളും ഉപയോഗിച്ചു തിരച്ചില്‍ നടത്തിയിട്ടും ഇതു വരെ വിമാനത്തെ സംബന്ധിച്ച യാതൊരു വിധ വിവരങ്ങളും കണ്ടെത്താനായിട്ടില്ല.
മലേഷ്യ, ചൈന, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലെ ഗതാഗതമന്ത്രിമാരുടെ നേതൃത്വത്തിലുളള ഓസ്ട്രിയയിലെ ജെയിന്റ് കോര്‍ഡിനേഷന്‍ ഏജന്‍സിയാണ് തിരച്ചില്‍ നടപടികള്‍ ഏകോപിപ്പിച്ചിരുന്നത്. ഇതു വരെ ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തില്‍ പുതിയ എന്തെങ്കിലും സൂചനകള്‍ ലഭിക്കുന്നതു വരെ തിരച്ചില്‍ നിര്‍ത്തി വയ്ക്കുന്നതായി ഏജന്‍സി പത്രക്കുറിപ്പില്‍ ഔദ്യോഗികമായി അറിയിച്ചു.
Post Your Comments