IndiaNews

ഉത്തർ പ്രദേശിൽ സ്ഥാനാർത്ഥിയും മുൻമന്ത്രിയുമുൾപ്പെടെ നേതാക്കൾ ബിജെപിയിൽ ചേർന്നു

ഉത്തർപ്രദേശ്:ഉത്തർ പ്രദേശിൽ രണ്ട് സമാജ്‌വാദി പാർട്ടി നേതാക്കൾ കൂടി ഭാരതീയജനതാ പാർട്ടിയിൽ ചേർന്നു. അഖിലേഷ് യാദവ് സർക്കാരിലെ മുൻ ഗതാഗതമന്ത്രിയായിരുന്ന രാജാ അരിൻഡമൻ സിംഗ്,ഖൈരാഗ്രഹ് അസംബ്ലി സീറ്റിലേക്ക് സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്ന പക്ഷാലിക സിംഗ് എന്നിവരുൾപ്പെടെ അവരുടെ അണികളും കൂടിയാണ് ബിജെപിയിൽ ചേർന്നത്.ഉത്തർ പ്രദേശിൽ സമാജ് വാദിയിലെ പോര് മുറുകിയിരിക്കുമ്പോഴാണ് ഈ നടപടി എന്നത് ശ്രദ്ധേയമാണ്.ബി.ജെ.പി അദ്ധ്യക്ഷൻ കേശവ് പ്രസാദ് മൗര്യയുടെ സാന്നിദ്ധ്യത്തിലാണ് പാർട്ടിയിൽ ചേർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button