കോട്ടയം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. സംസ്ഥാനത്ത് ബിജെപിക്ക് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയോട് മുട്ടിലിഴഞ്ഞ് യാചിക്കേണ്ട കാര്യമില്ലെന്ന് ശോഭാ സുരേന്ദ്രന്‍ പറയുന്നു. ബിജെപിക്ക് വ്യക്തമായ ആശയവും ചട്ടക്കൂടുമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ക്രിമിനലുകളെ കയറൂരിവിട്ടാന്‍ ഭോപ്പാല്‍ ആവര്‍ത്തിക്കുമെന്ന് ശോഭ മുന്നറിയിപ്പ് നല്‍കി. സിപിഐഎമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം സംഘടിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്.
കഞ്ചിക്കോട് ബിജെപി പ്രവര്‍ത്തകന്‍ രാധാകൃഷ്ണനും ഭാര്യയും സിപിഐഎം അക്രമത്തെ തുടര്‍ന്ന് പൊള്ളലേറ്റ് മരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം സംഘടിപ്പിക്കുന്നത്.
Post Your Comments