News

ആർ ശ്രീലേഖ തെറിച്ചു ; കേരള പോലീസിൽ വൻ അഴിച്ചുപണി

തിരുവനന്തപുരം : ഇന്റെലിജൻസ് എ ഡി ജി പി യെ അടക്കം മാറ്റിക്കൊണ്ട് കേരള പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഇന്റെലിജൻസ് എ ഡി ജി പി യായിരുന്ന ആർ ശ്രീലേഖയെ ജയിൽ എ ഡി ജി പി യുടെ ചുമതലയിലേക്ക് സ്ഥാനമാറ്റം നൽകിയതാണ് അപ്രതീക്ഷിത മാറ്റം . മുഹമ്മദ് യാസിൻ ആണ് പുതിയ ഇന്റെലിജൻസ് എ ഡി ജി പി. ഡി ജി പി രാജേഷ് ദിവാനാണ്‌ ഉത്തരമേഖലയുടെ ചുമതല. എ ഡി ജി പി പദ്മകുമാർ പോലീസ് അക്കാദമിയുടെ ഡയറക്ടറാകും. നിതിൻ അഗർവാളാണ് പുതിയ ക്രൈം ബ്രാഞ്ച് മേധാവി. ടോമിൻ തങ്കച്ചേരി കോസ്റ്റൽ പോലീസ് എ ഡി ജി പി യായും , മഹിപാൽ യാദവ് , ശ്രീജിത്ത് തുടങ്ങിയവർ ക്രൈം ബ്രാഞ്ച് ഐ ജിമാരായും ചുമതലയേൽക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button