ലക്നൗ: മകനെതിരെ മത്സരിക്കുമെന്ന് മുലായം. വരാൻ പോകുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവിനെതിരെ മൽസരിക്കുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ് വ്യക്തമാക്കി. പിളർപ്പൊഴിവാക്കാൻ പരമാവധി ശ്രമിച്ചുവെന്നും അഖിലേഷിനെ പറഞ്ഞു മനസ്സിലാക്കാൻ പരമാവധി ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ അയാൾ അതു കേൾക്കാൻ പോലും തയാറായില്ല. സമാജ്‌വാദി പാർട്ടി മുസ്‍ലിം വിരുദ്ധ പാർട്ടിയാണെന്ന തരത്തിലാണ് അഖിലേഷിന്റെ നിലപാടെന്നും മുലായം പറഞ്ഞു. പാർട്ടി ഓഫിസിൽ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിഹ്നത്തിന്റെ കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം എന്തുതന്നെയാണെങ്കിലും സ്വീകരിക്കും. സൈക്കിൾ ചിഹ്നം നേടാനായി കോടതിയിൽ വരെ പോകും. അഖിലേഷിനെതിരെ പോരാടാൻ ജനത്തിന്റെ പിന്തുണ അദ്ദേഹത്തിനാവശ്യമാണെന്നും എതിരാളികൾക്കൊപ്പം ഉല്ലസിച്ചു നടക്കുകയാണ് അഖിലേഷെന്നും മുലായം വിമർശിച്ചു.
Post Your Comments