തിരുവനന്തപുരം: പ്രഥമ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന് പുരസ്കാരത്തിന് നടന് മോഹന്‍ലാല്‍ അര്‍ഹനായി.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.ചലച്ചിത്ര, കലാരംഗത്തെ വിശിഷ്ടസംഭാവനകള്‍ പരിഗണിച്ചാണ് മോഹന്‍ലാലിന് പുരസ്കാരം സമര്‍പ്പിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.
വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയ, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന്, സസ്നേഹം ചാരിറ്റബിള്‍ സൊസൈറ്റി എന്നിവ സംയുക്തമായാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.ജനുവരി 22ന് വൈകിട്ട് 6ന് സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി തോമസ് ഐസക്ക്, രമേശ് ചെന്നിത്തല, കടകംപള്ളി സുരേന്ദ്രൻ ഗായകൻ വേണു ഗോപാൽ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Post Your Comments