കൊച്ചി :സംസ്ഥാനത്ത് ആദ്യമായി ഹൃദയവും ശ്വാസകോശവും ഒരേ സമയം ഒരാൾക്ക് തന്നെ മാറ്റി വെച്ച ശസ്ത്രക്രിയ വിജയകരം.കുട്ടമ്പുഴ സ്വദേശിനിയായ 26 കാരിക്കാണ് ഒരേ സമയം നടന്ന രണ്ടു ശാസ്ത്രക്രിയകളിലൂടെ ജീവിതം വീണ്ടെടുക്കാനായത്. ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നെന്നും ജനീഷയെ ഐസിയുവില്‍ നിന്നു പ്രത്യേകം തയാറാക്കിയ മുറിയിലേക്കു മാറ്റിയെന്നും മെഡിക്കല്‍ സംഘം പറഞ്ഞു.
ഐസന്‍മെങ്ങര്‍ എന്ന അപൂർവ്വ രോഗത്തിന് അടിമയായിരുന്നു ജനീഷ. ശ്വാസ കോശവും ഹൃദയവും ഒരേ സമയം തകരാറിലാവുന്നതാണ് ഈ രോഗം. ഒരു അപകടത്തിന് തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച കരുനാഗപ്പള്ളി സ്വദേശി നിതിൻ എന്ന 20 കാരന്റെ അവയവങ്ങളാണ് ജനീഷയ്ക്കു മാറ്റി വെച്ചത്. ഏഴു മണിക്കൂറോളം ശസ്ത്രക്രിയ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം ഇപ്പോൾ ജനീഷ സുഖം പ്രാപിച്ചു വരുന്നു.
വാർത്തക്ക് കടപ്പാട് – മനോരമ ന്യൂസ്
Post Your Comments