തിരുവനന്തപുരം: കേന്ദ്രത്തിന്റെ സഹായത്തിനെതിരെ മുഖം തിരിച്ച് കേരള സര്‍ക്കാര്‍. സംസ്ഥാനം കടുത്ത വരള്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ ജലസംരക്ഷണത്തിനായുള്ള പദ്ധതിയാണ് കേന്ദ്രം മുന്നോട്ടുവെച്ചത്. പഞ്ചായത്തുകള്‍ക്കായി കേന്ദ്രം ആസൂത്രണം ചെയ്ത ജലഗ്രാമം പദ്ധതിയോടാണ് കേരളം മുഖംതിരിച്ചത്.
കൂടാതെ, കുളങ്ങള്‍ സംരക്ഷിക്കാന്‍ പതിമൂന്നാം ധനകാര്യ കമ്മിഷനില്‍ ഉള്‍പ്പെടുത്തിയിരുന്ന 50 കോടി രൂപ സംസ്ഥാനം പാഴാക്കി. കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ ജലക്രാന്തി അഭിയാന്റെ ഭാഗമാണ് ഈ പദ്ധതി. പഞ്ചായത്തുകളിലെ ജല സ്രോതസുകളുടെ സംരക്ഷണവും പോഷണവും ജലവിതരണവുമാണ് പദ്ധതിയിലൂടെ കേന്ദ്രം ലക്ഷ്യമിട്ടത്.
അതേസമയം, ഈ പദ്ധതി നടപ്പാക്കാന്‍ ഒരു റിപ്പോര്‍ട്ടുപോലും സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയിട്ടില്ല. ഇതിനിടെ, പദ്ധതിയുടെ മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുതുക്കി നിശ്ചയിക്കുകയും ചെയ്തു. ഒരു ജില്ലയില്‍ രണ്ടു ഗ്രാമങ്ങളില്‍ വീതം നടപ്പാക്കാമെന്നായിരുന്നു കേന്ദ്രം അറിയിച്ചത്. ഇതിനുള്ള ഫണ്ടും നല്‍കാമെന്നു കേന്ദ്രം പറഞ്ഞു. എന്നാല്‍, ഇതുവരെ രണ്ടു ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി മാത്രമാണ് തയാറായിട്ടുള്ളത്.
കാരോട് (തിരുവനന്തപുരം), നാറാത്ത് (കണ്ണൂര്‍) പഞ്ചായത്തുകളാണ് ഇത് തയ്യാറാക്കിയത്. രൂക്ഷമായ വരള്‍ച്ചയാണെന്നുള്ള മുന്നറിയിപ്പ് വിവിധതലങ്ങളില്‍ നിന്നുണ്ടായിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഒരു കൂസലുമുണ്ടായിട്ടില്ലെന്നാണ് വിവരം.
Post Your Comments