കൊല്ലം; രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥൻ നിരന്തരമായി കള്ളക്കേസിൽ കുടുക്കുന്നതായി യുവാവിന്റെ പരാതി. താനും തന്റെ കുടുംബവും അതുമൂലമുള്ള മാനസിക പീഢനത്താൽ ആത്മഹത്യയുടെ വക്കിലാണെന്ന് കരുനാഗപ്പള്ളി തഴവ പോണതെക്കതിൽ അപ്പിച്ചത്ത് ഉണ്ണി എന്ന കൃഷ്ണകുമാരാണ് തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ വീഡിയോ പോസ്റ്റ് ചെയ്തു പറഞ്ഞിരിക്കുന്നത്. കുടുംബത്തോടൊപ്പമാണ് ഉണ്ണി വീഡിയോയിൽ സംസാരിക്കുന്നതു.
രോഗിയായ അച്ഛനും അമ്മയും ഗർഭിണിയായ ഭാര്യയും അടങ്ങുന്ന തന്റെ കുടുംബത്തിന് ആത്മഹത്യ മാത്രമേ പരിഹാരമുള്ളൂ എന്നാണ് ഉണ്ണി പറയുന്നത്.ഇതുവരെ ഇരുപതോളം കേസുകളിലാണ് ഉണ്ണിയെ പ്രതി ചേർക്കറ്റിരിക്കുന്നതു പക്ഷെ ഒന്നും തന്നെ തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിട്ടുമില്ല.കരുനാഗപ്പള്ളി സി ഐ അനിൽകുമാറിന്റെ പേരിലാണ് ഉണ്ണി പരാതിയുന്നയിച്ചിരിക്കുന്നത്. മുൻപും ഇവിടെ എസ് ഐ ആയി ഇരുന്നിരുന്ന അനിൽകുമാർ അന്നും രാഷ്ട്രീയ വിരോധം മൂലം ഉണ്ണിയെ പല കള്ളക്കേസുകളിലും കുടുക്കിയെന്നാണ് ആരോപണം.
വീണ്ടും ഇവിടെ ചാർജ്ജ് എടുത്തതു മുതൽ തങ്ങളെ പീഡിപ്പിക്കുകയാണെന്നും വീഡിയോയിൽ ആരോപിക്കുന്നു.ഒപ്പം ബിജെപി ബന്ദിൽ താൻ അക്രമങ്ങൾ ചെയ്തതായി അറസ്റ്റ് ചെയ്യപ്പെട്ടവരോട് നിർബന്ധിച്ചു തന്റെ പേര് പറയാനും ഇദ്ദേഹം നിർബന്ധിക്കുന്നതായി ഉണ്ണി പറയുന്നു.ഇത് തുടർന്നാൽ കുടുംബമടക്കം ആത്മഹത്യ ചെയ്യുകയേ വഴിയുള്ളെന്നു യുവാവ് പറയുന്നു. താൻ ആത്മഹത്യാ ചെയ്താലോ തനിക്കെതെങ്കിലും സംഭവിച്ചാലോ അതിന്റെ ഉത്തരവാദി കരുനാഗപ്പള്ളി സി ഐ അനിൽകുമാറിനാണെന്ന് ഉണ്ണി ആരോപിക്കുന്നു.
Post Your Comments