Nattuvartha

വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കമായി

പെരിന്തൽമണ്ണ• നഗരസഭയിലെ 4 ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭയുടെ 2016-17 വാർഷിക പദ്ധതികൾ ഉൾപ്പെടുത്തി ഈ അധ്യയന വർഷത്തിലെ 30 ദിവസം 654 വിദ്യാർത്ഥികൾക്ക് പൈലറ്റ് പദ്ധതി എന്ന നിലയിൽ പ്രഭാത ഭക്ഷണം നൽകും.ഇതിന്റെ പ്രായോഗിക വശങ്ങൾ പഠിച്ച് അടുത്ത അധ്യയന വർഷം എല്ലാLP സ്കൂളുകളിലും പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വിജയപഥം വിദ്യാഭ്യാസ പദ്ധതി പ്രകാരം കുട്ടികളെ നേരത്തെ സ്ക്കൂളിലെത്താൻ പ്രേരിപ്പിച്ച് പഠന നിലവാരവും, പൊതുവിദ്യാഭ്യാസത്തോടുള്ള അഭിരുചിയും വർദ്ധിപ്പിക്കലാണ് പദ്ധതിയുടെ ലക്ഷ്യം.5 ലക്ഷം രൂപ നഗരസഭ വാർഷിക പദ്ധതിയിൽ നിന്നും ചിലവഴിച്ചാണ് ഈ വർഷം പദ്ധതി നടപ്പാക്കുന്നത്.നഗരസഭയിലെ ഗവ: സെൻട്രൽ എൽ.പി സ്കൂളിലെ 326 വിദ്യാർത്ഥികൾക്കും, ഗവ: പഞ്ചമി സ്കൂളിലെ 140 വിദ്യാർത്ഥികളും ഗവ: കക്കൂത്ത് എൽ.പി സ്കൂളിലെ 98 വിദ്യാർത്ഥികളും ഗവ: വെസ്റ്റ് സ്കൂളിലെ 90 വിദ്യാർത്ഥികളുടക്കം 654 വിദ്യാർത്ഥികളാണ് പദ്ധതി.യുടെ ഗുണഭോക്താക്കൾ.

ഇഡലി, അപ്പം, ഇടിയപ്പം, ഉപ്പുമാവും പഴവും എന്നിവ അടങ്ങിയ പ്രഭാത ഭക്ഷണവിഭവങ്ങൾ സ്കൂളിലേക്ക് കുടുംബശ്രീ യൂണിറ്റുകൾ വഴി നേരിട്ടെത്തിക്കും. അധ്യാപകരുടെ നേതൃത്വത്തിൽ ഇവ വിദ്യാർതികൾക്ക് നൽകും.

പ്രഭാത ഭക്ഷണ പരിപാടിയുടെ ഉദ്ഘാടനം സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകിക്കൊണ്ട് നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീം നിർവ്വഹിച്ചു. വൈസ് ചെയർമാൻ നിഷി അനിൽ രാജ് അധ്യക്ഷയായിരുന്നു. കിഴിശ്ശേരി മുസ്തഫ, തെക്കത്ത് ഉസ്മാൻ, നാസർ കിഴിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button