IndiaNewsUncategorized

അവതരണത്തിൽ അതൃപ്തി: പ്രധാനമന്ത്രി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി

വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ നടത്തുന്ന പദ്ധതി അവതരണങ്ങൾക്കിടയിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇറങ്ങിപ്പോയി. ഓരോ മന്ത്രാലയവും നടപ്പാക്കിവരുന്ന പദ്ധതികളുടെയും ഇനി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെയും അവതരണത്തിനിടെയാണ് സംഭവം. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും കാർഷിക മന്ത്രാലയത്തിന്റെയും അവതരണങ്ങൾ തൃപ്തികരമല്ലെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഇറങ്ങിപ്പോയത്.

വേണ്ടത്ര ചിന്തിക്കാതെയും ഗൃഹപാഠം ചെയ്യാതെയുമാണ് അവതരണം തയാറാക്കിയതെന്നും അവതരണങ്ങൾ പുതുക്കിക്കൊണ്ടുവരാനും മോദി ഉദ്യോഗസ്ഥരെ നിർദേശിക്കുകയും ചെയ്‌തു. നിതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥരും എത്തിയ യോഗത്തിൽ ബജറ്റിൽ ഉൾക്കൊള്ളിക്കേണ്ട നിർദേശങ്ങളും ഉൾക്കൊള്ളിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button