കൊച്ചി: എറണാകുളം ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ അര്‍ധരാത്രി ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധന നടത്തി. അളവില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് പെട്രോള്‍ പമ്പുകളിലെ ആറ് യൂണിറ്റുകള്‍ പരിശോധനയ്ക്ക് ശേഷം പൂട്ടി. അർദ്ധരാത്രിക്ക് ശേഷം പെട്രോള്‍ പമ്പുകളിലെ മീറ്ററുകളില്‍ കൃത്രിമം കാട്ടി വെട്ടിപ്പ് നടത്തുന്നുവെന്ന് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.
ഡെപ്യൂട്ടി കണ്‍ട്രോളര്‍ രാം മോഹന്‍റെ നേതൃത്വത്തില്‍ മൂന്ന് സ്ക്വാഡുകൾ രൂപീകരിച്ച് കൊച്ചി നഗരത്തിലും തൃപ്പൂണിത്തുറ, ആലുവ, കാലടി എന്നിവടങ്ങളിലെ പമ്പുകളിലും പരിശോധന നടത്തി . ഇവയില്‍ മരട് ,കാലടി എന്നിവിടങ്ങളിലെ രണ്ട് പമ്പുകളിലെ അളവിലാണ് വ്യത്യാസം കണ്ടെത്തിയത്. അഞ്ച് ലിറ്ററില്‍ പരമാവധി 25 മില്ലീലിറ്റര്‍ വരെ കുറവ് അനുവദനീയമാണ്. എന്നാല്‍ ഈ പമ്പുകളിൽ 40 മുതല്‍ 100 മില്ലീലിറ്റര്‍ വരെ കുറവ് കണ്ടെത്തി
Post Your Comments