Kerala

എഡിഎം നവീന്‍ ബാബുവിന്റെ മരണം: ഭാരത് പെട്രോളിയത്തോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര പെട്രോളിയം മന്ത്രാലയം

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഭാരത് പെട്രോളിയത്തോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര പെട്രോളിയം മന്ത്രാലയം. പെട്രോൾ പമ്പ് അനുവദിക്കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ഉടമയായ ടി വി പ്രശാന്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പമ്പ് നിര്‍മിക്കാന്‍ അനുവദിച്ച ഭൂമിയുടെ ഉടമസ്ഥതയടക്കം അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

ബിനാമി ഇടപാട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്വേഷണം നടത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ശ്രീകണ്ഠപുരം നെടുവാലൂരില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പെട്രോള്‍പമ്പ് തുടങ്ങാന്‍ ടി വി പ്രശാന്തന്‍ എന്നയാളാണ് അപേക്ഷ നല്‍കിയത്.

എന്‍ഒസി ലഭിക്കാണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് നവീന്‍ ബാബു ആവശ്യപ്പെട്ടതായാണ് പരാതിയെന്നാണ് ആരോപണം. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഇലക്‌ട്രിക്കല്‍ വിഭാഗത്തില്‍ ജീവനക്കാരനാണ് പ്രശാന്തന്‍. ഒരു ലക്ഷം രൂപ നവീന്‍ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ താന്‍ കൊടുത്തെന്ന് പ്രശാന്തന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button