
കൊൽക്കത്ത: ഹിന്ദുക്കളുടെ ഇപ്പോഴത്തെ ദുർഗതിക്കു മുഗളന്മാരേയും ബ്രിട്ടീഷുകാരെയും പഴിക്കേണ്ടതില്ലെന്ന് മോഹൻ ഭാഗവത്. ഒന്നിച്ചു നിൽക്കാത്തതാണ് ഇതിനൊക്കെ കാരണം. ഇന്ത്യയിൽ പോലും ഹൈന്ദവ ആചാരങ്ങൾ മതപരമായ സ്വാതന്ത്ര്യത്തിൽ പാലിക്കാൻ കഴിയുന്നില്ല, പിന്നെയെന്തിന് ബംഗ്ളാദേശിലെ ഹിന്ദുക്കളുടെ കാര്യം ഓർത്ത് ആശ്ചര്യപ്പെടുന്നെന്നും അദ്ദേഹം ചോദിച്ചു.ശനിയാഴ്ച കൊല്‍ക്കത്ത പോലീസ് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ആര്‍.എസ്.എസ് റാലിയിലാണ് മോഹന്‍ ഭാഗവത്തിന്റെ പരാമർശം.
മൂന്നിലൊന്ന് ധനവും സമയവും സംഘടനയ്ക്ക് നല്‍കി സമാജത്തെ കരുത്തുറ്റതാക്കാന്‍ എല്ലാവരും പ്രതിജ്ഞ ചെയ്യുവാൻ അദ്ദേഹം പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു.ആര്‍.എസ്.എസ് പ്രവര്‍ത്തനം ആര്‍ക്കും എതിരെ അല്ലെന്നും എന്നാല്‍ എല്ലാക്കാലത്തേയുമെന്നതുപോലെ രാഷ്ട്രീയക്കാര്‍ നമ്മുടെ ഉദ്ദേശങ്ങളെ തെറ്റായി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇവിടെ ആർ എസ് എസിന്റെ പരിപാടി നടത്താൻ ബംഗാൾ സർക്കാർ അനുമതി നൽകിയിരുന്നില്ല, കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് വാങ്ങിയാണ് ആര്‍.എസ്.എസ് പരിപാടി സംഘടിപ്പിച്ചത്.
Post Your Comments