വാഷിങ്ടന്‍ : എന്‍എസ് ജി ഗ്രൂപ്പില്‍ അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ എതിര്‍ക്കുന്നത് ചൈനയെന്ന് യുഎസ് ഉദ്യോഗസ്ഥ. ഒബാമയുടെ ഭരണകൂടത്തിലെ ഉദ്യോഗസ്ഥയുടേതാണ് പ്രതികരണം.മുൻപും ഒബാമ നയം വ്യക്തമാക്കിയതാണ്. ഇന്ത്യയുടെ അംഗത്വത്തിന് യുഎസിന്റെ പൂര്‍ണ പിന്തുണയുണ്ട്. പക്ഷേ, ചൈനയാണ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്.ആണവ നിർവ്യാപന കരാറിൽ ഒപ്പിടാതെ തന്നെ ഇന്ത്യക്കു എൻ എസ് ജി അംഗത്വം ലഭിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ട് ഉണ്ട്.
ഒപ്പം ഈ നടപടി ഉണ്ടാവുമ്പോൾ പാകിസ്താന് അംഗത്വം നിഷേധിക്കാനും സാധ്യത ഉണ്ടായിരുന്നു. എന്നാൽ ചൈന ഇതിനെ എതിർത്തു. ഇന്ത്യക്ക് നൽകുന്ന ഏതൊരു ആനുകൂല്യവും പാകിസ്ഥാനും നൽകണമെന്നാണ് ചൈനയുടെ നിലപാട് . ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത ഒരു രാജ്യം എന്‍പിടിയില്‍ ഒപ്പിടാത്ത മറ്റൊരു രാജ്യത്തിന് എന്‍എസ്ജി അംഗത്വം ലഭിക്കുന്നതിനു തടസ്സം നില്‍ക്കരുതെന്നാണ് എന്‍എസ്ജിയുടെ മുന്‍ ചെയര്‍മാന്‍ റാഫേല്‍ മരിയാനോ ഗ്രോസി തയാറാക്കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും ഇസ്രയേലും എൻ പി ടി യിൽ ഒപ്പിട്ടിട്ടില്ല.
Post Your Comments