News

മകരവിളക്ക് ; നരേന്ദ്ര മോദിയുടെ ആശംസാസന്ദേശം

ന്യൂദല്‍ഹി: രാജ്യമൊട്ടാകെ മകരസംക്രാന്തിയാഘോഷിക്കുന്നവര്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റെർ സന്ദേശം .വൈവിധ്യമാണ് നമ്മുടെ ഏറ്റവും വലിയ ശക്തി. രാജ്യമെമ്പാടും ജനങ്ങള്‍ മകരസംക്രാന്തി ആഘോഷിക്കുകയാണ്. ഈ ദിവ്യ മൂഹൂര്‍ത്തത്തില്‍ ആശംസകള്‍. മോദി ട്വിറ്ററില്‍ കുറച്ചു.
കേരളത്തലടക്കം പല സ്ഥലങ്ങളിലും മകരസംക്രാന്തിയാഘോഷിക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ പൊങ്കലും ഉത്തരേന്ത്യയില്‍ മാഘ ബിഗു, ഉത്തരായണ്‍ എന്നിവയുമായാണ് ആഘോഷിക്കുന്നത്. മകരസംക്രാന്തി ദിനത്തില്‍ പുണ്യതീര്‍ഥങ്ങളിലെ സ്‌നാനമാണ് ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രധാനം.
ഗുജറാത്തില്‍ ഈ സമയത്താണ് പട്ടം പറത്തലാഘോഷം. പൊങ്കലിനാണ് തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട്. ഉത്തരേന്ത്യയിലെ ഗംഗാ സാഗര്‍ മേളയും മകരസംക്രാന്തിക്കാണ്. സന്യാസിമാര്‍ അടക്കം പങ്കെടുക്കുന്ന മഹാമേളയാണിത്. മോഡി സന്ദേശത്തിൽ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button