ന്യൂഡല്‍ഹി: കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ താരിഫ് ഏര്‍പ്പെടുത്താൻ ആലോചന. രാജ്യത്ത് ആവശ്യത്തിലധികം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്നതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനം നടപ്പിലാക്കുന്നതിന്റെ സാധ്യത സർക്കാർ പരിഗണിക്കുന്നത്.
സംസ്ഥാനങ്ങളില്‍ വൈദ്യുതി ലഭ്യത കുറവായതിനാൽ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍നിന്ന് കൂടുതല്‍ തുകയാണ് ഈടാക്കിയിരുന്നത്. എന്നാല്‍ വൈദ്യുതി ഉത്പാദനം വര്‍ധിച്ചതിനാല്‍ ഈ രീതി തുടരേണ്ടെന്നാണ് ഇത് സംബന്ധിച്ച് പഠനം നടത്താന്‍ നിയമിച്ച സമിതിയുടെ നിലപാട്.
Post Your Comments