
കൊല്ലം: എം.സി റോഡില്‍ കൊട്ടാരക്കരക്ക് സമീപം തകരാറിലായ ഏനാത്ത് പാലം ഗതാഗത സജ്ജമാക്കാന്‍ പത്തുമാസം വേണ്ടിവരുമെന്ന് അധികൃതര്‍. പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അതീവ ഗുരുതരമാണെന്നും ചെറിയവാഹനങ്ങള്‍പോലും പാലത്തിലൂടെ കടത്തിവിടാന്‍ കഴിയില്ലെന്നും വിദഗ്ധ സംഘം വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. ചെന്നൈ ഐ.ഐ.ടിയില്‍നിന്നുള്ള വിദഗ്ധന്‍ ഡോ.അരവിന്ദിന്റെ നേതൃത്വത്തിലുള്ളസംഘം ഇന്ന് പാലം പരിശോധന നടത്തിയിരുന്നു. പാലത്തിന്റെ മൂന്നുതൂണുകള്‍ തകരാറിലാണ്.
അതേസമയം ഇവിടെ പുതിയ പാലത്തിന്റെ ആവശ്യമില്ലെന്നും നിലവിലെ പാലം അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാന്‍ കഴിയുമെന്നും സംഘം ചൂണ്ടിക്കാട്ടി. അതേസമയം എത്ര തൊഴിലാളികളേയും സാങ്കേതിക സംവിധാനങ്ങളെയും ആശ്രയിച്ചാലും ആറുമുതല്‍ പത്തുമാസം വരെ സമയം അറ്റകുറ്റപ്പണിക്കു വേണ്ടിവരുമെന്നും സംഘം വ്യക്തമാക്കുന്നു. ഈമാസം 19ന് പൊതുമരാമത്ത് മന്ത്രി സുധാകരനുമായി ഡോ.അരവിന്ദ് കൂടിക്കാഴ്ച നടത്തും. അതേസമയം നിര്‍മാണ സമയത്ത് കൃത്യമായ മേല്‍നോട്ടം ഉണ്ടായിട്ടില്ലെന്ന വെളിപ്പെടുത്തലുമായി നിര്‍മാണത്തില്‍ പങ്കാളികളായ തൊഴിലാളികള്‍ രംഗത്തെത്തി. നിര്‍മാണസമയത്ത് കൃത്യമായ മേല്‍നോട്ടം നല്‍കാന്‍ എഞ്ചിനീയര്‍മാര്‍ എത്തിയിരുന്നില്ലെന്നും ആവശ്യത്തിനു സിമന്റ് ഉപയോഗിച്ചിരുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു. പാലത്തിന്റെ തൂണുകള്‍ ചരിയുന്ന സാഹചര്യമാണ് നിലവില്‍. 1995ല്‍ നിര്‍മാണം ആരംഭിച്ച പാലം 1998ലാണ് ഗതാഗതത്തിനു തുറന്നുകൊടുത്തത്.
Post Your Comments