പാര്‍ട്ടിയെക്കൊണ്ട് നേട്ടമുണ്ടാക്കിയവരില്‍ പ്രധാനിയായ ഉമ്മന്‍ചാണ്ടി നിസാരകാര്യത്തിനു വേണ്ടി നിസഹകരിക്കരുതായിരുന്നുവെന്ന് പി.ജെ കുര്യന്. കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ പങ്കെടുക്കാത്ത ഉമ്മൻ ചാണ്ടിയുടെ നിലപാടിനെതിരെയാണ് പി.ജെ കുര്യന്റെ പരാമർശം . രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ചാണ്ടി കൂടി പങ്കെടുക്കണമെന്ന പൊതുവികാരമായിരുന്നു നേതാക്കള്‍ പങ്കുവച്ചത്. ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത് പി.സി ചാക്കോയും പി.ജെ കുര്യനുമാണ്. യോഗം ഒരാള്‍ക്കുവേണ്ടി വൈകിപ്പിച്ചത് ശരിയായില്ലെന്ന് പി.സി ചാക്കോ പറഞ്ഞപ്പോള്‍ ഉമ്മന്‍ചണ്ടിയുടെ നിലപാട് തെറ്റായിപ്പോയെന്നായിരുന്നു പി.ജെ കുര്യന്റെ വാദം.
Post Your Comments