Latest NewsKeralaNews

സോളാർ വിഷയത്തിൽ പ്രതികരണവുമായി ഉമ്മൻചാണ്ടി

തിരുവനന്തപുരം: സോളാർ വിഷയത്തിൽ തെ‌റ്റ് ചെയ്‌തിട്ടില്ലെങ്കിൽ പേടിക്കേണ്ടതില്ലെന്നാണ് ആദ്യം മുതലേ ഉള‌ള തന്റെ നിലപാടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സോളാർ കേസുമായി ബന്ധപ്പെട്ട് ഇനിയും സത്യങ്ങൾ പുറത്ത് വരാനുണ്ട്. ഇനിയും ചില കാര്യങ്ങൾ മറനീക്കി പുറത്ത് വരാനുണ്ടെന്നും പൂർണമായും കു‌റ്റക്കാരനല്ലെന്ന് തെളിയുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

ആരെയും വിഷമിപ്പിക്കാനോ വേദനിപ്പിക്കാനോ താനില്ല. അതുകൊണ്ട് തനിക്കറിയുന്ന കുറച്ച് കാര്യങ്ങൾ പറയുന്നില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മുൻപും സോളാർ കേസിൽ കുറേ സർക്കാർ പൈസ പോയി എന്നല്ലാതെ അന്വഷണം കൊണ്ട് വേറെ ഗുണമൊന്നുമുണ്ടായില്ലെന്നും അദ്ദേഹം ഉന്നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button