കാസര്‍ഗോഡ്: കാഞ്ഞങ്ങാട്ടുനിന്നും കാണാതായ വിദ്യാര്‍ത്ഥിനിയെയും വിദ്യാര്‍ത്ഥിയെയും ചെന്നൈയില്‍ നിന്ന് പിടികൂടി. ഒരുമാസം മുന്‍പാണ് ഇവര്‍ ഒളിച്ചോടിയത്. മാണിക്കോത്ത് മഡിയനിലെ പടിഞ്ഞാര്‍വളപ്പില്‍ പരേതനായ ഹസന്റെ മകള്‍ ഫാത്തിമത്ത് മുബ്ഷിറ (16), പുല്ലൂര്‍ സ്വദേശിയും സഹ വിദ്യാര്‍ഥിയുമായ നിയാസ് (17) എന്നിവരെയാണ് തമിഴ്‌നാട് പോലീസ് കണ്ടെത്തിയത്.
കുട്ടികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇവരുടെ തിരോധാനം സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ കണ്ട ബേക്കറി തൊഴിലാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. ബേക്കറി തൊഴിലാളിയാണ് വിവരം പോലകീസിനെ അറിയിച്ചത്.
Post Your Comments