NewsIndia

എടിഎം തകരാറാണെങ്കിൽ സർവീസ് ചാർജ് ഈടാക്കില്ല; എസ്.ബി.ഐ

കൊച്ചി: എടിഎമ്മുകളില്‍ ഇടപാടുകാരന്‍ ഉദ്ദേശിച്ച ഇനം കറന്‍സി ഇല്ലാതിരുന്നാലോ, യന്ത്രത്തകരാര്‍ ഉണ്ടെങ്കിലോ സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് എസ്ബിഐ വക്താവ് അറിയിച്ചു. മാസത്തില്‍ അഞ്ച് തവണ എടിഎം ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. തുടർന്ന് ആറാമത്തെ തവണ മുതല്‍ ഓരോ തവണയ്ക്കും 23 രൂപയാണ് ഈടാക്കുന്നത്. മാത്രമല്ല ബാലന്‍സ് എത്രയെന്ന് അറിയാനും മിനി സ്റ്റേറ്റ്‌മെന്റ് എടുക്കാനുമെല്ലാം എടിഎം ഉപയോഗിക്കുന്നത് ഓരോ ഇടപാടായി കണക്കാക്കുകയും ചെയ്യും.

പക്ഷെ യന്ത്രത്തകരാര്‍ മൂലം പണം ലഭിക്കാതെ വന്നാല്‍ ഇടപാടായി കണക്കാക്കില്ല. അതുപോലെ ഉദ്ദേശിച്ച തുക തരാന്‍ കഴിയാതിരുന്നാലും ഇടപാടായി കൂട്ടില്ല. ഈ വ്യവസ്ഥ എസ്ബിഐ ഗ്രൂപ്പിലെ എല്ലാ ബാങ്കുകള്‍ക്കും ബാധകമാണ്. നോട്ട് നിരോധനം മൂലം ഡിസംബര്‍ 31 വരെ പരിധിയില്ലാതെ എല്ലാ എടിഎം ഇടപാടുകളും സൗജന്യമായിരുന്നു. ഈ മാസം എല്ലാവരും നിരക്ക് ഈടാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സേവന നിരക്ക് വ്യവസ്ഥയില്‍ വ്യക്തത വരുത്തി എസ്ബിഐ വക്താക്കള്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button