പാറ്റ്‌ന: 1975ലെ അടിയന്തരാവസ്ഥകാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ചതിന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് ബിഹാര്‍ സര്‍ക്കാര്‍ പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ അനുവദിച്ചു.ബിഹാര്‍ സര്‍ക്കാരിന് ലാലു നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പെന്‍ഷന്‍ അനുവദിച്ചത്. നിതീഷും ലാലുവും ഒരുമിച്ചാണ് അടിയന്തരാവസ്ഥകാലത്ത് ജയപ്രകാശ് നാരായണ്‍ നേതൃത്വം നല്‍കിയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചത്.
മുതിർന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി അടക്കം 3100 പേരാണ് പെന്‍ഷന് അർഹരായിട്ടുള്ളത്. എന്നാൽ മോഡി പെൻഷൻ ഇതുവരെ വാങ്ങിയിട്ടില്ല. ബിഹാര്‍ സര്‍ക്കാരിന്റെ നിയമപ്രകാരം അടിയന്തരാവസ്ഥകാലത്ത് ആറ് മാസം വരെ തടവ് ശിക്ഷ ലഭിച്ചവര്‍ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ കിട്ടും. അതില്‍ കൂടുതല്‍ കാലം ജയില്‍വാസം അനുഷ്ഠിച്ചവര്‍ക്ക് 10,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്.
Post Your Comments