ന്യൂഡല്‍ഹി: ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഡോര്‍മാറ്റ് വില്‍പ്പനക്ക് വെച്ച സംഭവത്തില്‍ ആമസോണ്‍ മാപ്പ് പറഞ്ഞു. സംഭവത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ ആമസോണ്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയിലേക്ക് വിസ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വാരാജ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് സുഷമാ സ്വരാജിന് അയച്ച കത്തിലാണ് ആമസോണ്‍ നിരുപാധികം മാപ്പ് പറഞ്ഞത്.ആമസോണ്‍ കമ്ബനിയുമായി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോടു സുഷമ സ്വരാജ് ആവശ്യപ്പെട്ടിരുന്നു.
Post Your Comments