CricketLatest NewsNewsSports

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക് മത്സരത്തില്‍ എന്‍റെ മകള്‍ സ്റ്റേഡിയത്തിലിരുന്ന് വീശിയത് ഇന്ത്യന്‍ പതാക: അഫ്രീദി

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക് മത്സരത്തില്‍ തന്‍റെ ഇളയ മകള്‍ സ്റ്റേഡിയത്തിലിരുന്ന് വീശിയത് ഇന്ത്യന്‍ പതാകയെന്ന് വെളിപ്പെടുത്തി മുന്‍ പാക് നായകന്‍ ഷഹീദ് അഫ്രീദി. ഇന്ത്യാ-പാക് മത്സരത്തിന് സ്റ്റേഡിയത്തിലെത്തിയത് 90 ശതമാനവും ഇന്ത്യന്‍ ആരാധകരായിരുന്നുവെന്നും ആ വീഡിയോ പുറത്തു വിടണോ എന്ന ആലോചനയിലാണ് താനിപ്പോള്‍ എന്നും അഫ്രീദി പറഞ്ഞു.

‘സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാണാനെത്തിയവരില്‍ 10 ശതമാനം പാകിസ്ഥാന്‍ ആരാധകരെ ഉണ്ടായിരുന്നുള്ളൂവെന്ന് എന്‍റെ ഭാര്യ പറഞ്ഞിരുന്നു. സ്റ്റേഡിയത്തില്‍ 90 ശതമാനവും ഇന്ത്യന്‍ ആരാധകരായിരുന്നു. സ്റ്റേഡിയത്തില്‍ പാകിസ്ഥാന്‍ പതാക എവിടെയും കിട്ടാനില്ലായിരുന്നു. അതുകൊണ്ടുതന്നെ എന്‍റെ ഇളയ മകള്‍ സ്റ്റേഡിയത്തിലിരുന്ന് വീശിയത് ഇന്ത്യന്‍ പതാകയായിരുന്നു’.

Read Also:- അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ കറുവപ്പട്ട!

‘ഇതിന്‍റെ വീഡിയോ എനിക്ക് കിട്ടി. പക്ഷെ അത് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടണോ എന്ന ആലോചനയിലാണ് ഞാനിപ്പോള്‍’ അഫ്രീദി പറഞ്ഞു. അഫ്രീദിക്ക് അഞ്ച് പെണ്‍മക്കളാണുള്ളത് അക്സ, അന്‍ഷ, അജ്‌വ, അസ്മാറ, ആര്‍വ എന്നിങ്ങനെ മക്കളുടെ പേരുകള്‍. ഇതില്‍ അന്‍ഷയുമായി പാക് പേസര്‍ ഷഹീന്‍ അഫ്രീദിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button