പത്തനംതിട്ട: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജ് ഉയര്‍ത്തിയ പതാക നിവരാത്തത് എന്തുകൊണ്ടെന്നറിയാൻ അന്വേഷണം നടത്തും. ഇന്നലെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ മന്ത്രി പതാക ഉയർത്താൻ ശ്രമിച്ചെങ്കിലും പതാക നിവർന്നില്ല. ഇറക്കിയ പതാക പിന്നീട് ഉയര്‍ത്തിയത് പോലീസുകാരന്‍ ആണ്.
കൊടിമരത്തില്‍ മന്ത്രി പതാക ഉയര്‍ത്തിയെങ്കിലും അത് നിവര്‍ന്നില്ല. പൂക്കളില്‍ പൊതിഞ്ഞ പതാകയിലെ കയറുകള്‍ തമ്മില്‍ പിണഞ്ഞതാണ് പിഴവിന് കാരണമെന്നാണ് സൂചന. ഇതോടെ പതാക താഴ്ത്തി. ഇതിനിടെ ദേശീയ ഗാനവും ആലപിക്കുന്നുണ്ടായിരുന്നു. താഴ്ത്തിയ പതാക പൂക്കള്‍ മാറ്റിയ ശേഷം സമീപത്ത് നിന്ന പോലീസുകാരൻ വീണ്ടും ഉയര്‍ത്തി.
പത്തനംതിട്ടയില്‍ ഉണ്ടായ സംഭവത്തില്‍ വീഴ്ച സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍. പൂക്കൾ പതാകയില്‍ പൊതിഞ്ഞ ശേഷം ഉയര്‍ത്തുമ്പോള്‍ ഇത്തരത്തില്‍ നിവരാതിരിക്കുന്നത് ഇതാദ്യ സംഭവമല്ല.
Post Your Comments