ന്യൂഡല്‍ഹി: ദമ്പതികള്‍ക്ക് കൈത്താങ്ങായി വിദേശകാര്യമന്ത്രി സുഷമ സ്വരാജെത്തി. ക്യാന്‍സര്‍ ബാധിതനായ ഇന്ത്യന്‍ വംശജനും ഭാര്യയും സുഷമയുടെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തും. നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും സുഷമ സ്വരാജ് തുടങ്ങി കഴിഞ്ഞു.
ഫ്രാന്‍സില്‍ നിന്നാണ് ഇവര്‍ മന്ത്രിയുടെ സഹായം തേടിയത്. യുട്യൂബിലൂടെ ശിവ്ചരണ്‍ എന്നയാള്‍ വേദനാജനകമായ ജീവിതം പങ്കുവെയ്ക്കുകയായിരുന്നു. ഇതോടെ ഇന്ത്യയിലേക്ക് തിരികെയെത്താനുള്ള എല്ലാ സഹായങ്ങളും നല്‍കാന്‍ ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ മോഹന്‍കുമാറിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. അതുമാത്രമല്ല ശിവചരണിനും ഭാര്യയ്ക്കും അകമ്പടിയായി ഇന്ത്യന്‍ എംമ്പസിയിലെ ഒരു ഉദ്യോഗസ്ഥനുണ്ടാവണമെന്നും സുഷമ അറിയിച്ചിട്ടുണ്ട്.
Post Your Comments