റിയാദ്: സൗദി ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സ് സ്വകാര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി ഭരണ സംവിധാനത്തില്‍ വന്‍ അഴിച്ചു പണി നടത്തി. ഇതിന്റെ ഭാഗമായി പുതിയ മാനേജിംഗ് കൗണ്‍സിലിനെ ഭരണാധികാരി സല്‍മാന്‍ രാജാവ് നിയമിച്ചു. റിയാദ് അല്‍ യമാമ കൊട്ടാരത്തില്‍ നടന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.സൗദി മന്ത്രിസഭാ യോഗത്തിലാണ് സൗദി എയര്‍ലൈന്‍സിലെ ഭരണ തലത്തിലുളള പരിഷ്‌കരണ നടപടികള്‍ അംഗീകരിച്ചത്. ഇതു പ്രകാരം ഗസ്സാന്‍ അബ്ദുറഹ്മാന്‍ അശ്ശിബിലിയെ പുതിയ ചെയര്‍മാനായി നിയമിച്ചു. സൗദി ജനറല്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിക്കു പുറമെ സാമ്പത്തികം, ആസൂത്രണം, ധനകാര്യം, സിവില്‍ സര്‍വീസ് എന്നീ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് മാനേജിംഗ് കൗണ്‍സില്‍. സ്വകാര്യ മേഖലയില്‍ നിന്ന് അഞ്ച് പ്രമുഖരെയും കൗണ്‍സില്‍ അംഗങ്ങളായി നിയമിച്ചു. സൗദിയില്‍ മൂന്നു സ്വകാര്യ എയര്‍ലൈനുകള്‍ ആഭ്യന്തര സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ ഖത്തര്‍ എയര്‍വെയസിന്റെ അല്‍ മഹാ എയര്‍ലൈനും സൗദിയില്‍ ആഭ്യന്തര സര്‍വീസിന് അനുമതി നല്‍കി . ഈ സാഹചര്യത്തില്‍ വ്യോമയാന മേഖയിലെ മത്സരം നേരിടാന്‍ മാനേജിങ് കൗണ്‍സില്‍ ആവശ്യമാണെന്ന വിലയിരുത്തലാണ് അഴിച്ചുപണിക്കു കാരണം. സൗദി എയര്‍ലൈന്‍സിന്റെ കാര്‍ഗോ, കാറ്ററിങ്, ഗ്രൗണ്ട് സപ്പോര്‍ട്ട്, ടിക്കറ്റിങ് തുടങ്ങിയ വകുപ്പുകള്‍ ഘട്ടം ഘട്ടമായി സ്വകാര്യവത്കരിക്കും. സൗദിയയുടെ കുത്തകയായിരുന്ന ആഭ്യന്തര സര്‍വീസ് രംഗത്ത് സ്വകാര്യ വിമാന സര്‍വീസുകള്‍ ആരംഭിച്ചതോടെ മത്സരം ശക്തമായി. ഈ സാഹചര്യം കൂടുതല്‍ ശക്തമായി നേരിടാന്‍ പുതുതായി രൂപീകരിച്ച മാനേജിംഗ് കൗണ്‍സിലിന് കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ
Post Your Comments