KeralaNews

സഹകരണ ബാങ്കുകള്‍ നല്‍കുന്ന വായ്പ്പയിൽ വൻ ഇളവ്

കോഴിക്കോട്: നോട്ടു അസാധുവാക്കലിനെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രാഥമിക സഹകരണബാങ്കുകളില്‍നിന്ന് നല്‍കുന്ന വായ്പകള്‍ കുറയ്ക്കുന്നു. 20 ശതമാനമാണ് വായ്‌പ്പ ഇളവ് നൽകാൻ തീരുമാനമായത്. 5,000 രൂപ മുതലുള്ള ചെറുകിടവായ്പകള്‍ ഉള്‍പ്പെടെയാണിത്. ജില്ലാ ബാങ്കുകളില്‍നിന്ന് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് എസ്.ബി. അക്കൗണ്ടുവഴി ആഴ്ചയില്‍ 24,000 രൂപയും കറന്റ് അക്കൗണ്ടിലൂടെ 50,000 രൂപയുമാണ് പിന്‍വലിക്കാനാവുക.

നവംബര്‍ എട്ടിന് മുമ്പ് പാസാക്കിയ വായ്പകള്‍ ഇപ്പോഴും പൂര്‍ണമായി കൊടുത്തുതീര്‍ക്കാന്‍ പ്രാഥമിക സംഘങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. നോട്ട് പ്രശ്‍നം തുടങ്ങിയ ആദ്യആഴ്ചകളിൽ നേരത്തെ നല്‍കിയ വായ്പകളുടെ തിരിച്ചടവും ദിവസപ്പിരിവും പൂര്‍ണമായും നിലച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി വായ്പാതിരിച്ചടവും ദിവസപ്പിരിവും എതാണ്ട് 70 ശതമാനത്തില്‍ എത്തിയിട്ടുണ്ട്. മാര്‍ച്ചോടെ ഇത് സാധാരണനിലയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ പുതിയവായ്പകള്‍ അനുവദിക്കുന്നത് കുറഞ്ഞു. സാധാരണക്കാര്‍ക്ക് അത്യാവശ്യത്തിന് 5000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ രണ്ടുപേരുടെ ആള്‍ജാമ്യത്തില്‍ വായ്പയായി സഹകരണ ബാങ്കുകളില്‍ നിന്നു ലഭിച്ചിരുന്നു. വനിതകള്‍ക്കും പരസ്​പര ജാമ്യത്തില്‍ 50,000 രൂപ വരെ നല്‍കിയിരുന്നു. സ്വര്‍ണപ്പണയത്തില്‍ രണ്ടുലക്ഷം രൂപവരെ കൊടുത്തിരുന്നു. ഇത്തരം വായ്പകള്‍ പഴയതുപോലെ അനുവദിക്കാന്‍ സഹകരണ ബാങ്കുകള്‍ക്കാകുന്നില്ല. നിയന്ത്രണം പിന്‍വലിച്ച് ജില്ലാ ബാങ്കുകളില്‍നിന്ന് ആവശ്യത്തിന് പണം പിന്‍വലിക്കാന്‍ അനുമതി ലഭിച്ചാൽ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാൻ സാധിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button