മുംബൈ : പലിശ നിരക്കുകള്സംബന്ധിച്ച് സുപ്രധാന നടപടിക്കൊരുങ്ങി റിസര്‍വ് ബാങ്ക്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിതഗതിയിലാക്കുന്നതിന്റെ ഭാഗമായി ജൂണില്‍ നടക്കുന്ന ധനനയ അവലോകന യോഗത്തില്‍ പലിശ നിരക്കുകളില്‍ കുറവ് വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.
നിലവില്‍ നിരക്ക് കുറഞ്ഞ് നില്ക്കുന്നതിനാല് വരും മാസങ്ങളില്‍ രാജ്യത്തിന്റെ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നേക്കുമെന്ന വിലയിരുത്തല്‍ ഉള്ളതിനാല്‍ ഇതിന് മുന്‍പ് പലിശ നിരക്കുകളില്‍ കുറവ് വരുത്താനുള്ള ശ്രമത്തിലാണ് റിസര്‍വ് ബാങ്ക്. കഴിഞ്ഞ രണ്ട് ധനനയ അവലോകന യോഗത്തിലും റിസര്‍വ് ബാങ്ക് കാല് ശതമാനം വീതം പലിശ നിരക്കുകളില്‍ കുറവ് വരുത്തിയിരിന്നു.
Post Your Comments