Kerala

സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചു. 8.20 കോടി രൂപയാണ് തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

മുഖ്യമന്ത്രിയുടെ ചേംമ്പറില്‍ നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എച്ച് വെങ്കടേഷ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2013-14 കാലഘട്ടത്തില്‍ ആകെ 9350 കോടിയാണ് കോര്‍പറേഷന്‍ വിറ്റുവരവ് നേടിയത്. വരുമാന നികുതിക്ക് മുന്‍പുള്ള കോര്‍പറേഷന്റെ അറ്റാദായം 171 കോടിയാണ്.

നല്‍കിക്കഴിഞ്ഞ ഓഹരി മൂലധനമായ 1.02 കോടിയുടെ 800 ശതമാനം ലാഭവിഹിതമായി നല്‍കാന്‍ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button