കാസര്‍കോഡ്•മലപ്പുറത്ത് പരീക്ഷിച്ച് വിജയിച്ച ‘നൂറുല്‍ ഹുദ’ മറ്റു ജില്ലകളിലും ആവര്‍ത്തിക്കാന്‍ ബിജെപി തയ്യാറെടുക്കുന്നു. ന്യൂനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തിലുള്ള അടുത്ത നൂറുല്‍ ഹുദ സമ്മേളനം കാസര്‍കോഡ് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന നേതൃത്വവും മലപ്പുറം ജില്ലാ കമ്മറ്റിയും സംയുക്തമായി കഴിഞ്ഞ നവംബറില്‍ പെരിന്തല്‍മണ്ണ യില്‍ സംഘടിപ്പിച്ച ‘നൂറുല്‍ ഹുദ’ സമ്മേളനം വന്‍ വിജയമായിരുന്നെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പോലും വിലയിരുത്തുന്നത്. ഇതാണ് കേരളത്തിലുടനീളം ‘നൂറുല്‍ ഹുദ’ യുമായി മുന്നോട്ട് പോകാന്‍ നേതൃത്വത്തിന് ആത്മവിശ്വാസം നല്‍കുന്നത്. നൂറുല്‍ ഹുദ എന്ന അറബിക് പദത്തിന്റെ അര്‍ത്ഥം സന്മാര്ഗ്ഗത്തിലേക്കുള്ള വെളിച്ചം എന്നാണ്. പേരിലുള്ള ‘ഇസ്ളാമിക് ടച്ച്’ ഏറെ ചര്ച്ചയാവുകയുംചെയ്തിരുന്നു. അതുകൊണ്ട് തന്നെ മുസ്ളീം ജനവിഭാഗം ഏറെയുള്ള കാസര്‍കോഡും നൂറുല്‍ ഹുദ എന്ന പേരില്‍ നടത്തുന്ന സമ്മേളനം വിജയമാകുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.
Post Your Comments