ഇസ്ലാമാബാദ്: . പാകിസ്താനുമായി ചേര്‍ന്ന് ചൈന യുദ്ധത്തിന് സന്നാഹമൊരുക്കുന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ , ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ പാകിസ്താന്‍ ആണവ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. യുദ്ധപ്രഖ്യാപനം പോലെ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ പാകിസ്താന്‍ മിസൈല്‍ പരീക്ഷണം നടത്തിയത്.പരീക്ഷണം വിജയകരമായിരുന്നെന്ന് പാക് സൈന്യത്തെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
മുങ്ങിക്കപ്പലില്‍ നിന്ന് വിക്ഷേപിക്കുന്ന ബാബര്‍-3 മിസൈലാണ് പാകിസ്താന്‍ പരീക്ഷിച്ചത്. 450 കിലോമീറ്റര്‍ ദൂര പരിധിയുള്ള മിസൈലാണ് ബാബര്‍-3. വെള്ളത്തില്‍ നിന്ന് തൊടുക്കാവുന്ന പാകിസ്താന്റെ ആദ്യ മിസൈലാണിത്. മിസൈല്‍ വിജയകരമായി പരീക്ഷിച്ചെങ്കിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഏതു ഭാഗത്ത് നിന്നാണ് വിക്ഷേപണം നടത്തിയതെന്ന വിവരം പാകിസ്താന്‍ പുറത്ത് വിട്ടിട്ടില്ല.
Post Your Comments