Kerala

ശബരിപാത എന്തുകൊണ്ട് സര്‍ക്കാരിന് ബാധ്യതയാകും? ഇ.ശ്രീധരന്റെ വാക്കുകള്‍

തിരുവനന്തപുരം: രാഷ്ട്രീയക്കാര്‍ക്കു കനത്ത തിരിച്ചടിയേകുന്ന പ്രസ്താവനയുമായി മെട്രോ മാന്‍ ഇ ശ്രീധരന്‍. ശബരിപാത എന്തുകൊണ്ട് സര്‍ക്കാരിന് ബാധ്യതയാകുമെന്നതിനുള്ള ഉത്തരവുമായാണ് ഇ. ശ്രീധരന്റെ വരവ്. ഒരിക്കലും ലാഭം കിട്ടില്ലെന്ന് ഉറപ്പുള്ള പദ്ധതിയെ എന്തിനാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്? കൈയടിക്കുവേണ്ടി രാഷ്ട്രീയക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതു പോലെയായിരുന്നോ ഇതും. ശബരിപാത രാജ്യത്തിന് കനത്ത ബാധ്യത ഉണ്ടാക്കുമെന്നാണ് ശ്രീധരന്‍ പറയുന്നത്.

അതുകൊണ്ടാണ് ഈ പദ്ധതി പാടില്ലെന്ന് ശ്രീധരന്‍ പറയുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെഴുതിയ കത്തിലാണു ഇ ശ്രീധരന്‍ ശബരിപാതയ്ക്കെതിരെ പരാമര്‍ശം ഉന്നയിച്ചത്. ശബരിപാത ലാഭകരമല്ലെന്നു വ്യക്തമാക്കിയ ശ്രീധരന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ശബരി റെയില്‍ വന്നാല്‍ ജനങ്ങള്‍ക്കും ഗുണകരമാണ്. എന്നാല്‍, അത് ഒരിക്കലും പ്രായോഗികമായ ഒരു പദ്ധതിയല്ലെന്നാണ് വിലയിരുത്തല്‍.

റെയില്‍വേ ബോര്‍ഡില്‍ നിന്നുള്ള പ്രത്യേക നിര്‍ദ്ദേശ പ്രകാരം 2600 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാനുള്ള അന്തിമ നടപടികളിലേക്ക് അക്കൗണ്ട്സ് വിഭാഗം കടക്കവെയാണ് ശ്രീധരന്റെ പരാമര്‍ശം. 25 വര്‍ഷം മുന്‍പ് കണക്കാക്കിയ 550 കോടിയുടെ പദ്ധതി ചെലവ് ഇപ്പോള്‍ 2600 കോടിയായി. സംയുക്ത സംരഭമായി നടപ്പാക്കുന്ന പദ്ധതിക്ക് കേരളം കണ്ടെത്തേണ്ടത് 1300 കോടി രൂപ. ഇത്ര തുക മുടക്കുമ്പോള്‍ പ്രതീക്ഷിക്കുന്ന വരുമാനം പദ്ധതിയില്‍ നിന്ന് ഉണ്ടാകില്ല. ട്രെയിനില്‍ കയറാന്‍ ആളില്ലാത്ത അവസ്ഥപോലുമുണ്ടാകും. ശബരിമല തീര്‍ത്ഥാടര്‍ക്ക് പാത ഒരിക്കലും ഉപകാരപ്പെടില്ലെന്നും ഉദ്ദേശിച്ച വരുമാനം കിട്ടില്ലെന്നും ഇ ശ്രീധരന്‍ പറയുന്നു.

ഇ ശ്രീധരന്റെ പരാമര്‍ശത്തോട് പലരും യോജിക്കുന്നുമുണ്ട്. പലരും ഇ ശ്രീധരന്റെ വാക്കുകളെ അനുകൂലിച്ച് രംഗത്തെത്തി. പൊതു ഖജനാവ് മുടിച്ചു പദ്ധതി ഉണ്ടാക്കുകയല്ല അത് പ്രയോജനകരമാക്കുകയാണ് വേണ്ടതെന്ന് ജനങ്ങള്‍ പറയുന്നു. ശബരിമല കാടുകളില്‍ ട്രെയിന്‍ കയറാന്‍ പാടില്ല. രണ്ടു മാസത്തെ ശബരിമല തീര്‍ത്ഥാടനത്തിനു മാത്രം ഇങ്ങനെയൊരു പദ്ധതി ആവശ്യമില്ല.

അത്യാവശ്യം ആണെങ്കില്‍ കോട്ടയത്തു നിന്നും എരുമേലിക്കോ ചെങ്ങന്നൂരില്‍ നിന്ന് എരുമേലിക്കോ ഒരു ചെറിയ പാതയാകാം. ശ്രീധരന്റെ അഭിപ്രായം അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും ഫേസ്ബുക്കിലൂടെ പലരും അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button