ബംഗ്ലാദേശ്:മരത്തിന്റെ വേരുകള്‍ പോലെ കയ്യിലും കാലിലും തഴമ്പ് വളര്‍ന്നു ജീവിതം തന്നെ ദുരിതത്തിലായ അബുൽ എന്ന മരമനുഷ്യനു ഒടുവില്‍ പുതുജീവിതം.ശരീരത്തിൽ വളർന്നു പന്തലിച്ച അനാവശ്യ കോശങ്ങൾ എല്ലാം ശസ്ത്രക്രിയയിലൂടെ എടുത്തു കളഞ്ഞു.ഈ 25 കാരന്റെ കൈകാലുകള്‍ കാണുമ്പോ ള്‍ മനുഷ്യനാണോ മരമാണോയെന്നു തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു.
ആൾക്കാർ ഭയത്തോടെ ആണ് അബുലിനെ നോക്കിക്കണ്ടത്. ധാക്ക സ്വദേശിയായ റിക്ഷാ ഡ്രൈവര്‍ അബുല്‍ ബജന്ദര്‍ അവസാനം ജോലി ചെയ്യാൻ കഴിയാത്ത തരത്തിലേക്ക് എത്തിയപ്പോഴാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.എപ്പിഡെര്‍മോഡെസ്പ്ലെസിയ എന്ന അപൂര്‍വ രോഗാവസ്ഥയായിരുന്നു അബുലിന്. ലോകത്തു തന്നെ നാലില്‍ ഒരാള്‍ക്കു മാത്രം കാണുന്ന ത്വക്കിനെ ബാധിക്കുന്ന അപൂര്‍വ്വ അസുഖമാണിത്.
ഒരുവര്‍ഷം മുമ്പാണ് അബുലിന്റെ രോഗം ഡോക്ടര്‍മാർ അബുലിന്റെ ചികിത്സ തുടങ്ങിയത്.. ഇപ്പോള്‍ 16 ശസ്ത്രക്രിയകള്‍ നടത്തി. ട്രീ മാന്‍സ് ഡിസീസ് എന്ന പേരിലാണ് ഈ ജനിതക രോഗം അറിയപ്പെടുന്നത്. രോഗം മൂലം കൈകള്‍ ഉപയോഗിച്ച് ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന അബുലിന് ഇപ്പോൾ വളരെയധികം പ്രതീക്ഷയുണ്ട്.ഭാരിച്ച ജോലികളൊന്നും ഇപ്പോഴും ഇദ്ദേഹത്തിന് ചെയ്യാനാകില്ല.
Post Your Comments