International

ക്യൂബ ആഭ്യന്തരമന്ത്രി അന്തരിച്ചു

ഹവാന : വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ക്യൂബയുടെ  ആഭ്യന്തരമന്ത്രി കാര്‍ലോസ് ഫെര്‍ണാണ്ടസ് ഗോഡിന്‍(78 ) അന്തരിച്ചു. ക്യൂബന്‍ സര്‍ക്കാരാണ് മരണ വിവരം ഔദ്യോഗികമായി പുറത്തു വിട്ടത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം ദഹിപ്പിച്ചശേഷം ചിതാഭസ്മം സാന്റിയാഗോ ഡി ക്യൂബയിലെ സെക്കന്‍ഡ് ഫ്രണ്ട് മൊസോളിയത്തില്‍ സൂക്ഷിക്കുമെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ക്യൂബന്‍ വിപ്ലവത്തില്‍ പങ്കെടുത്തിട്ടുള്ള ഗോഡിന്‍, 1989 മുതല്‍ ആഭ്യന്തരമന്ത്രി പദത്തിലിരുന്ന അബെലാര്‍ഡോ കൊളോം ആരോഗ്യപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് 2015 ഒക്ടോബറിൽ ക്യൂബന്‍ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button