Uncategorized

മോദി അനുകൂല പോസ്റ്റുകള്‍ ഇട്ടതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അക്രമിക്കപ്പെട്ട അബ്ദുള്‍ ലത്തീഫ് പൂര്‍ണ്ണ സമയ ബി.ജെ.പി പ്രവര്‍ത്തകനാകുന്നു

ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.ഡാനി ജെ പോളിനും നൂറുല്‍ ഹുദയുടെ കണ്‍വീനര്‍ രഞ്ജിത്ത് ഏബ്രഹാം തോമസിനും ഒപ്പം ബി.ജെ.പി സംസ്ഥാന ഓഫീസിലെത്തി നേതാക്കളെ കണ്ടു

തിരുവനന്തപുരം•ഫെയ്സ് ബുക്കില്‍ മോദി അനുകൂല പോസ്റ്റുകള്‍ ഇട്ടതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തിന്റെ വന്‍ അക്രമണത്തിന് ഇരയായ തിരുവനന്തപുരം സ്വദേശി അബ്ദുള്‍ ലത്തീഫ് പൂര്‍ണ്ണ സമയ ബിജെപി പ്രവര്‍ത്തകന്‍ ആകുന്നു. താന്‍ മരണപ്പെട്ടു എന്നു വരെ വാര്‍ത്തകള്‍ പ്രചരിപ്പിച്ച സാമൂഹിക ദ്രോഹികള്‍ക്ക് ഇതിലും നല്ലൊരു മറുപടി നല്‍കാനില്ലെന്നും അബ്ദുള്‍ ലത്തീഫ് പ്രതികരിച്ചു. വെറുമൊരു അനുഭാവി മാത്രമായിരുന്ന തന്നെ പൂര്‍ണ്ണ സമയ ബി.ജെ.പി പ്രവര്‍ത്തകന്‍ ആക്കിയതില്‍ വിമര്‍ശകരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Noorul

ഇന്നലെ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.ഡാനി.ജെ പോളിനെ സന്ദര്‍ശിച്ച അദ്ദേഹം പൂര്‍ണ്ണ സമയ പാര്‍ട്ടി പ്രവര്‍ത്തകന്‍ ആകാനുള്ള താല്‍പര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബിജെപി സംസ്ഥാന ഓഫീസിലെത്തി നേതാക്കളെ കണ്ട് അനുഗ്രഹം വാങ്ങി. ചരിത്ര വിജയമായി മാറിയ നൂറുല്‍ ഹുദയുടെ ജനറല്‍ കണ്‍വീനറും ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ രഞ്ജിത്ത് ഏബ്രഹാം തോമസും ഒപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button