ബാംഗ്ലൂർ : സാങ്കേതിക വിദ്യയുടെയും സാമൂഹ്യമാറ്റത്തിന്റെയും കാര്യത്തില്‍ ഇന്ത്യയില്‍ വലിയ കുതിച്ചുചാട്ടമാണ് സംഭവിക്കാനിരിക്കുന്നതെന്നാണ് നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്ത് .
പണം ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഇല്ലാതാകും. ഡിജിറ്റല്‍ പണമിടപാടുകളുടെ കാലമാണ് ഇനി വരാനിരിക്കുന്നതെന്നും സാമ്ബത്തിക പരിഷ്കാരങ്ങളിലൂടെ അതിലേയ്ക്കുള്ള പാതയിലാണ് രാജ്യം എന്നും അദ്ദേഹം പറഞ്ഞു. വിരല്‍ അടയാളം ഉപയോഗിച്ച് എല്ലാ സാമ്ബത്തിക ഇടപാടുകളും നടത്താനാവുന്ന സാഹചര്യമുണ്ടാകും.
നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടാവുന്ന മാറ്റങ്ങള്‍ സാമ്പത്തിക രംഗത്തെ സാങ്കേതികതയില്‍ വലിയ മാറ്റങ്ങളുണ്ടകുമെന്നും 2020 ഓടെ ക്രെഡിറ്റ്ഡെബിറ്റ് കാര്‍ഡുകള്‍, എടഎം, പിഒഎസ് മെഷിനുകള്‍ അപ്രസക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments