IndiaNews

പതിനാലുകാരിയെ പീഡിപ്പിച്ച എം.എല്‍.എ അറസ്റ്റില്‍

ഷില്ലോംഗ്: പതിനാലുകാരിയെ രണ്ടു തവണ പീഡിപ്പിച്ച കേസില്‍ മേഘാലയയിലെ സ്വതന്ത്ര എം.എല്‍.എയെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവം വിവാദമായതോടെ ഒളിവിൽ താമസിക്കുകയായിരുന്ന ജൂലിയസ് ദോര്‍ഫാംഗിനെയാണ് പോലീസ് പിടികൂടിയത്.ഒരിക്കല്‍ ഗസ്റ്റ് ഹൌസിലും മറ്റൊരിക്കല്‍ റിസോര്‍ട്ടിലും വച്ചാണ് പെണ്‍കുട്ടിയെ ദോര്‍ഫാംഗ് പീഡിപ്പിച്ചത്.ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

ആഭ്യന്തരമന്ത്രി എച്ച്‌.ഡി.ആര്‍.ഗിംഗ്ഡോഹിന്റെ മകന്റെ ഗസ്റ്റ് ഹൗസ് ജീവനക്കാരനെ വ്യഭിചാരക്കുറ്റത്തിന് അറസ്റ്റു ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.പെൺകുട്ടിയെ ഗസ്റ്റ് ഹൌസിൽ നിന്ന് കണ്ടെത്തുകയും തുടർന്ന് കുട്ടിയുടെ മൊഴി എടുക്കുകയും ചെയ്തു.സ്ത്രീകളുൾപ്പെടെ എട്ടുപേരുടെ പേരാണ് കുട്ടി പോലീസിനോട് പറഞ്ഞത്.ഇതില്‍ നാലു സ്ത്രീകളക്കം അഞ്ചുപേരെ അറസ്റ്റു ചെയ്തു.ഈ സംഭവത്തിനു ശേഷം പെൺകുട്ടി സെക്സ് റാക്കറ്റിന്റെ കൈവശം അകപ്പെട്ടുപോയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button