KeralaNews

പ്ളസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച തമിഴ്‌നാട് സ്വദേശിയുൾപ്പെടെ നാല് പേര്‍ അറസ്റ്റിൽ

നെടുമ്പാശേരി: മക്കളില്ലാത്ത ദമ്പതികളുടെ വളര്‍ത്തുമകളെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ ഒരു തമിഴ്‌നാട് സ്വദേശിയുൾപ്പെടെ നാല് പേര്‍ പൊലീസ് പിടിയിലായി.പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരും തമിഴ്നാട് സ്വദേശിയായ ഒരു ചെരുപ്പുകുത്തിയുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ പെണ്‍കുട്ടി പഠനത്തില്‍ പിന്നാക്കം പോയതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനം വിവരം പുറത്തായത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു പീഡനം.പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button