
താനെ : ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചയാള്ക്കു ജില്ലാ കോടതി മരണം വരെ തടവു വിധിച്ചു. ഭാര്യ മധുവന്തി ഫാട്ടകി (33) നെ കൊലപ്പെടുത്തിയ ഗിരീഷ് പോട്ടെ (38) എന്നയാള്‍ക്കാണു സെഷന്‍സ് കോടതി ജീവപര്യന്തം വിധിച്ചത്.
ഫ്രാന്‍സില്‍ ജനിച്ചു വളര്‍ന്ന മധുവന്തിയെ 2011 ജൂണ്‍ 20നാണ് പോട്ടെ വിവാഹം കഴിച്ചത്. മുംബൈയിലുള്ള വസ്തുവകകള്‍ വിറ്റു ഫ്രാന്‍സിലേക്കു തിരിച്ചുപോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകത്തിനു തുനിഞ്ഞത്. രണ്ടുവയസ്സുള്ള മകനെ ബന്ധുവീട്ടിലാക്കിയ പോട്ടെ ഫ്രാന്‍സിലേക്കു മടങ്ങാന്‍ അനുവദിക്കാമെന്നു മധുവന്തിക്ക് ഉറപ്പും നല്കിയ ശേഷമായിരുന്നു കൊലപാതകം. 14 വര്‍ഷമല്ല മരണംവരെയാണു തടവെന്നു ജഡ്ജി മൃദുല ഭാട്ടിയ വിധിന്യായത്തില്‍ വ്യക്തമാക്കി. മൂന്നുവര്‍ഷം മുന്‍പായിരുന്നു കൊല നടന്നത്.
Post Your Comments