Kerala

തെരഞ്ഞെടുത്ത ട്രെയിനുകളില്‍ ഇനി ട്രെയിന്‍ ക്യാപ്റ്റന്മാരും

തിരുവനന്തപുരം : ട്രെയിന്‍ യാത്രക്കാരുടെ പരാതികള്‍ പരിഗണിച്ച് തെരഞ്ഞെടുത്ത ട്രെയിനുകളില്‍ ട്രെയിന്‍ ക്യാപ്റ്റന്‍മാരെ നിയമിക്കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചു.മൂന്നുജോഡി ട്രെയിനുകളാണ് ഇതിനായി ദക്ഷിണ റയില്‍വെ തെരഞ്ഞെടുത്തിരിക്കുന്നത്. തിരുനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ മെയില്‍, തിരുനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍ – ചെന്നൈസെന്‍ട്രല്‍ മെയില്‍ എന്നിവയാണിവ.

മുതിര്‍ന്ന ട്രാവല്ലിംഗ് ടിക്കറ്റ് ഇന്‍സ്‌പെസക്ടര്‍മാരാകും ക്യാപ്റ്റന്‍മാരായി നിയമിതരാവുക. പരാതികള്‍ സ്വീകരിക്കാനും ആവശ്യമെങ്കില്‍ ഉടനടി നടപടിയെടുക്കാനും, എല്ലാ ട്രെയിന്‍ നിയന്ത്രണ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും പക്കല്‍ ക്യാപ്റ്റന്റെ മൊബൈല്‍ ഫോണ്‍ നമ്പറുകളുണ്ടാവും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button