ന്യൂഡൽഹി :നോട്ടു പിൻവലിക്കൽ നടപടി വഴി കള്ളപ്പണത്തെ നിയന്ത്രിക്കാൻ കഴിയുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിപറഞ്ഞു. നോട്ടു നിരോധനം മൂലം താത്കാലികമായി രാജ്യത്ത് സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നുണ്ടെങ്കിലും ഇത് താൽക്കാലികം മാത്രമാണ്.സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അതീവ ശ്രദ്ധ വേണമെന്നും , നോട്ടുകള്‍ പിന്‍വലിച്ചത് കള്ളപ്പള്ളം തടയാനുള്ള കേന്ദ്രസര്‍ക്കാരിന്റ ധീരമായ നടപടിയാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു . കള്ളപ്പണം തടയുന്നതിനുള്ള സര്‍ക്കാരിന്റെ ധീരമായ നടപടിക്ക് പൊതുജനങ്ങള്‍ പൂര്‍ണ്ണപിന്തുണ നല്‍കണമെന്നും.ആരും പരിഭ്രാന്തരാകാതെ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നോട്ടുകള്‍ മാറണമെന്നും രാഷ്ട്രപതി വ്യക്തമാക്കി
Post Your Comments